Total Pageviews

10/7/09

എന്ത് കൊണ്ടാണ് കേരളക്കാര്‍ക്ക് കൂലി കൊടുക്കുമ്പോള്‍ കൈ വിറക്കുന്നത്?

എന്ത് കൊണ്ടാണ് കേരളക്കാര്‍ക്ക് കൂലി കൊടുക്കുമ്പോള്‍ കൈ വിറക്കുന്നത്‌. ഒരു മുഴവന്‍ ബുക്ക്‌ അവര്ക്കു വിവര്‍ത്തനം ചെയ്തു കിട്ടണം. ആളെ വിളിച്ചു ഒരു മാതിരി കോഴി ആക്കുന്ന പോലെ പറയും ഒരു പേജിനു നാല്പതു രൂപ വീതം തരും. കേട്ടതു ശരി ആണോ എന്നറിയാന്‍ എത്രയാ പറഞ്ഞെ എന്നെങാന്‍ ചോദിച്ചാല്‍ അപ്പുറത്തുള്ള ആള്‍ പറയും ഒരു പേജിനു നാല്പതെന്നു പറഞ്ഞാല്‍ നൂറു പേജിനു എത്രയാന്ന് കണക്കു കൂട്ടി നോക്കിയെ. നാലായിരം രൂപ. നാലായിരം എന്ന് പറയുന്നതു കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് ഒരു നാല്‍പതിനായിരം രൂപ കയില്‍ കിട്ടിയതിന്റെ സുഖവും കിട്ടും.

അതൊക്കെ പോട്ടെ തലസ്ഥാനത്തുള്ള ചില ആസ്ഥാന കമ്പനികള്‍ നമ്മളെ വിളിച്ചു ഒരു പറച്ചിലുണ്ട് മുന്നൂറു വാക്കുള്ള ഒരു ലേഖനം എഴുതി ദിവസം അറുപതു രൂപ സംബാദിചോളി എന്ന്. എന്നിട്ട് പിന്നെ പറയും പ്രകടനം മെച്ചമാക്കിയാല്‍ എണ്‍പതു രൂപ വരെ തരം എന്ന്. ഇവന്‍ മാര്‍ക്കൊക്കെ എന്തറിയാം. ഒരു വാക്കിനു മൂന്ന് രൂപ വെച്ചു ഒരു മാസം 800 വാക്കുകള്‍ ഉള്ള അഞ്ച് ആര്‍ട്ടിക്കിള്‍ വരെ എഴുതി മാസം ആയിരങ്ങള്‍ സമ്പാദിക്കുന്ന എന്നോടാ കളി.
സംഗതി തമാശ ആയിട്ടാണ് എഴുതിയതെങ്ങിലും കേരളത്തിലെ ഫ്രീലാന്‍സ് പരിപാടി ഒരു ചോറഞ്ഞ പരിപാടി ആണ്. തൊഴിലാളി വേതനം മെച്ചമായിട്ടുള്ള നമ്മുടെ കേരളത്തിന് തന്നെ അപമാനമാണ് ഇത്തരക്കാര്‍ എന്ന് ഞാന്‍ ഉറക്കെ പ്രഖ്യാപിക്കുന്നു.

കൂതറ സ അറിയുന്നതിനായി കാട്ടം അ ബ്ലോഗുന്നത്

എത്രയും പ്രിയപ്പെട്ട കൂതറ സാ ,

(ഇതിങ്ങനെ പബ്ലിക് ആയി അപ്പീല്‍ നടത്തുന്നതിന് പിന്നില്‍ ഒരു വലിയ അജണ്ട ഉണ്ട്‌ . തിരിയുന്നവന് തിരിയും അല്ലാത്തവര്‍ നട്ടം തിരിയരുതെ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.)

ആളുകള്‍ മതം മാറുന്നത് എനിക്കിതുവരെ ശരിക്കും മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല കൂട്ടരേ. പക്ഷെ കോമണ്‍ വെല്‍ത്തില്‍ ഒരു ജോലി കിട്ടാന്‍ വേണ്ടി പണ്ട് കുറെ ആളുകള്‍ ക്രിസ്തു മതത്തിലേക്ക് വേലി ചാടി പോയതിന്റെ ഒരു ഇത് എന്‍റെ മന്ത ഗതിയിലുള്ള ബുദ്ധിക്ക് കുറച്ചൊക്കെ മനസ്സില്‍ ആയിട്ടുണ്ട്‌. ആളുകള്‍ പ്രേമിച്ചു മതം മാറുന്നതും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു വരുന്നുമുണ്ട്.

എന്നാലും അങ്ങിനെ ഒക്കെ മാറുന്നവര്‍ കാര്യങ്ങളെ വലിയ ഗൌരവത്തില്‍ എടുത്തു എന്നാ പിന്നെ അങ്ങ് മാറിയിട്ട് തന്നെ കാര്യം എന്ന് പറഞ്ഞു വേലി ചാടുന്നത് എനിക്കിതുവരെ മനസ്സിലാക്കന്‍ ആയിട്ടില്ല. അല്ലേലും ഇതിനെ ഒക്കെ ഒരു ലുക്ക്‌ വരാന്‍ കുപ്പായം മാറുന്ന പോലെ കാണാന്‍ അല്ലെ ഉള്ളു. അല്ലാതെ ഒരു മാതിരി ഞാന്‍ പര്‍ധ ഇട്ടേ അടങ്ങു എന്നൊക്കെ പറയുന്നതു എന്തിനാണ് മുത്തെ .

അതൊക്കെ പോട്ടെ ഒരു ജോലിയുടെ കാര്യത്തില്‍ ആണേല്‍ പോലും ആളുകള്‍ കുറച്ചു കൂടി മെച്ചപെട്ട ഒരു അവസ്ഥയിലെക്കെ മാറുകയുള്ളൂ. ഒരു ഹിന്ദു മതം മാറുന്നെ കുറച്ചു കൂടി മെച്ചപെട്ട ബുദ്ധ മതത്തിലെക്കെ ഓടി പോകാവു എന്നാണെന്‍റെ വ്യക്തി പരമായ അഭിപ്രായം. ബാക്കി എല്ലാം ഇനി നിന്‍റെ ഇഷ്ടം. നീ ആയി നിന്‍റെ പാടായി നിന്‍റെ കുടുംബമായി അഭിപ്രായം പറയാന്‍ ഈ കാട്ടം ഞാന്‍ ആരാ !!!!

ഞാന്‍ ഒരു മതവിശ്വാസി ആയ പതിവ്രതാരത്നം അല്ലത്തതുക്കൊണ്ടാകും ചില്ലപ്പോ എനിക്കിതൊന്നും തിരിയാത്തത് അല്ലെ ചക്കരെ

എന്ന് സ്വന്തം എത്രയും പ്രിയപ്പെട്ട കാട്ടം അ :)

(പിന്നെ ഏതേലും മതത്തിനെ പൊക്കി കാണിക്കണോ താഴ്ത്തികാട്ടണോ ചമച്ച ബ്ലോഗ് അല്ല ഇതെന്ന് സദയം ഓര്‍മിപ്പിക്കുന്നു. )