എത്രയും പ്രിയപ്പെട്ട കൂതറ സാ ,
(ഇതിങ്ങനെ പബ്ലിക് ആയി അപ്പീല്‍ നടത്തുന്നതിന് പിന്നില്‍ ഒരു വലിയ അജണ്ട ഉണ്ട് . തിരിയുന്നവന് തിരിയും അല്ലാത്തവര്‍ നട്ടം തിരിയരുതെ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.)
ആളുകള്‍ മതം മാറുന്നത് എനിക്കിതുവരെ ശരിക്കും മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല കൂട്ടരേ. പക്ഷെ കോമണ്‍ വെല്‍ത്തില്‍ ഒരു ജോലി കിട്ടാന്‍ വേണ്ടി പണ്ട് കുറെ ആളുകള്‍ ക്രിസ്തു മതത്തിലേക്ക് വേലി ചാടി പോയതിന്റെ ഒരു ഇത് എന്‍റെ മന്ത ഗതിയിലുള്ള ബുദ്ധിക്ക് കുറച്ചൊക്കെ മനസ്സില്‍ ആയിട്ടുണ്ട്. ആളുകള്‍ പ്രേമിച്ചു മതം മാറുന്നതും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു വരുന്നുമുണ്ട്.
എന്നാലും അങ്ങിനെ ഒക്കെ മാറുന്നവര്‍ കാര്യങ്ങളെ വലിയ ഗൌരവത്തില്‍ എടുത്തു എന്നാ പിന്നെ അങ്ങ് മാറിയിട്ട് തന്നെ കാര്യം എന്ന് പറഞ്ഞു വേലി ചാടുന്നത് എനിക്കിതുവരെ മനസ്സിലാക്കന്‍ ആയിട്ടില്ല. അല്ലേലും ഇതിനെ ഒക്കെ ഒരു ലുക്ക് വരാന്‍ കുപ്പായം മാറുന്ന പോലെ കാണാന്‍ അല്ലെ ഉള്ളു. അല്ലാതെ ഒരു മാതിരി ഞാന്‍ പര്‍ധ ഇട്ടേ അടങ്ങു എന്നൊക്കെ പറയുന്നതു എന്തിനാണ് മുത്തെ .
അതൊക്കെ പോട്ടെ ഒരു ജോലിയുടെ കാര്യത്തില്‍ ആണേല്‍ പോലും ആളുകള്‍ കുറച്ചു കൂടി മെച്ചപെട്ട ഒരു അവസ്ഥയിലെക്കെ മാറുകയുള്ളൂ. ഒരു ഹിന്ദു മതം മാറുന്നെ കുറച്ചു കൂടി മെച്ചപെട്ട ബുദ്ധ മതത്തിലെക്കെ ഓടി പോകാവു എന്നാണെന്‍റെ വ്യക്തി പരമായ അഭിപ്രായം. ബാക്കി എല്ലാം ഇനി നിന്‍റെ ഇഷ്ടം. നീ ആയി നിന്‍റെ പാടായി നിന്‍റെ കുടുംബമായി അഭിപ്രായം പറയാന്‍ ഈ കാട്ടം ഞാന്‍ ആരാ !!!!
ഞാന്‍ ഒരു മതവിശ്വാസി ആയ പതിവ്രതാരത്നം അല്ലത്തതുക്കൊണ്ടാകും ചില്ലപ്പോ എനിക്കിതൊന്നും തിരിയാത്തത് അല്ലെ ചക്കരെ
എന്ന് സ്വന്തം എത്രയും പ്രിയപ്പെട്ട കാട്ടം അ :)
(പിന്നെ ഏതേലും മതത്തിനെ പൊക്കി കാണിക്കണോ താഴ്ത്തികാട്ടണോ ചമച്ച ബ്ലോഗ് അല്ല ഇതെന്ന് സദയം ഓര്‍മിപ്പിക്കുന്നു. )
കാട്ടം പറഞ്ഞതാണു ശരി. ഈ ചങ്ങാതിമാര്‍ക്കു മതവിശ്വാസികളല്ലാത്ത നമ്മളെപോല്ലുളളവരെ മതം മാറ്റിയിട്ടെന്തു കാര്യം. ഇവെരയൊക്കെ ബീവറേജസ് കോയില്‍ കൊണ്ടു പോയി മാമൂദീസ മുക്കിയെടുക്കണം. അതും പ്രശ്‌നമാണ്. ചില ഗ്രാമങ്ങളില്‍ വാനരസേനക്കിപ്പൊള്‍ പേരു മദ്യ വിരോധ സമിതി എന്നാണ്. അവര്‍ക്കു പുരോഗമനം മദ്യപാനികളെ പോലിസിനെ കൊണ്ടു പിടിപ്പിക്കുന്നതും. കലികാലമെന്നല്ലാതെ എന്തു പറയാം.
ReplyDelete..
ninte comment parthiyeduthu njan veroru blog aakam..mamodeesayi mungunne beveragesil thanne munganam
ReplyDelete