Total Pageviews

10/7/09

എന്ത് കൊണ്ടാണ് കേരളക്കാര്‍ക്ക് കൂലി കൊടുക്കുമ്പോള്‍ കൈ വിറക്കുന്നത്?

എന്ത് കൊണ്ടാണ് കേരളക്കാര്‍ക്ക് കൂലി കൊടുക്കുമ്പോള്‍ കൈ വിറക്കുന്നത്‌. ഒരു മുഴവന്‍ ബുക്ക്‌ അവര്ക്കു വിവര്‍ത്തനം ചെയ്തു കിട്ടണം. ആളെ വിളിച്ചു ഒരു മാതിരി കോഴി ആക്കുന്ന പോലെ പറയും ഒരു പേജിനു നാല്പതു രൂപ വീതം തരും. കേട്ടതു ശരി ആണോ എന്നറിയാന്‍ എത്രയാ പറഞ്ഞെ എന്നെങാന്‍ ചോദിച്ചാല്‍ അപ്പുറത്തുള്ള ആള്‍ പറയും ഒരു പേജിനു നാല്പതെന്നു പറഞ്ഞാല്‍ നൂറു പേജിനു എത്രയാന്ന് കണക്കു കൂട്ടി നോക്കിയെ. നാലായിരം രൂപ. നാലായിരം എന്ന് പറയുന്നതു കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് ഒരു നാല്‍പതിനായിരം രൂപ കയില്‍ കിട്ടിയതിന്റെ സുഖവും കിട്ടും.

അതൊക്കെ പോട്ടെ തലസ്ഥാനത്തുള്ള ചില ആസ്ഥാന കമ്പനികള്‍ നമ്മളെ വിളിച്ചു ഒരു പറച്ചിലുണ്ട് മുന്നൂറു വാക്കുള്ള ഒരു ലേഖനം എഴുതി ദിവസം അറുപതു രൂപ സംബാദിചോളി എന്ന്. എന്നിട്ട് പിന്നെ പറയും പ്രകടനം മെച്ചമാക്കിയാല്‍ എണ്‍പതു രൂപ വരെ തരം എന്ന്. ഇവന്‍ മാര്‍ക്കൊക്കെ എന്തറിയാം. ഒരു വാക്കിനു മൂന്ന് രൂപ വെച്ചു ഒരു മാസം 800 വാക്കുകള്‍ ഉള്ള അഞ്ച് ആര്‍ട്ടിക്കിള്‍ വരെ എഴുതി മാസം ആയിരങ്ങള്‍ സമ്പാദിക്കുന്ന എന്നോടാ കളി.
സംഗതി തമാശ ആയിട്ടാണ് എഴുതിയതെങ്ങിലും കേരളത്തിലെ ഫ്രീലാന്‍സ് പരിപാടി ഒരു ചോറഞ്ഞ പരിപാടി ആണ്. തൊഴിലാളി വേതനം മെച്ചമായിട്ടുള്ള നമ്മുടെ കേരളത്തിന് തന്നെ അപമാനമാണ് ഇത്തരക്കാര്‍ എന്ന് ഞാന്‍ ഉറക്കെ പ്രഖ്യാപിക്കുന്നു.

2 comments:

  1. Oru varsham muzhuvan night shiftum pinne bhodhamilatha pakalukalumayi kochiyil nadanna oru varsham freelancing ene oru padu sahayichu..Pinne entethu chila thatipu paripadikalayathu kondu adhikamonum complaint cheyanum vayya...enallum katam sambhadhikunanthu kelkumbo veruthe oru moham ,,,kurachu clientsne parichayapeduthi eneyum sambhadhikan pdipikku guru...

    ReplyDelete
  2. I love the humour!! Malayalathil onnu manasu niraye chirichitt ethra naalayi! Thank you! And please do update this.

    -Vrinda.

    ReplyDelete